< Back
Kerala
മലയാളി ജവാന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണംമലയാളി ജവാന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം
Kerala

മലയാളി ജവാന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം

admin
|
3 May 2018 12:38 AM IST

ഹരിപ്പാട് ചിങ്ങോലി സ്വദേശി അനില്‍ അച്ചന്‍കുഞ്ഞിന്റെ മൃതദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചെന്നാണ് ആരോപണം...

ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാമ്പില്‍ അപകടത്തില്‍ മരിച്ച ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. ഹരിപ്പാട് ചിങ്ങോലി സ്വദേശി അനില്‍ അച്ചന്‍കുഞ്ഞിന്റെ മൃതദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തില്ല.

അനില്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചെന്നാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ജോലി സ്ഥലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായതെന്നുമാണ് സിആര്‍പിഎഫില്‍ നിന്നുള്ള വിവരം. ശനിയാഴ്ച തിരുവനന്തപുരം വഴി നാട്ടിലെത്തിച്ച മൃതദേഹം കണ്ട് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. പ്രാഥമിക പരിചരണം പോലും നല്‍കാതെയാണ് നാട്ടിലെത്തിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇത് ശ്രദ്ധയില്‍ പെട്ട അനിലിന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തില്ല. തുടര്‍ന്ന് ഹരിപ്പാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കളക്ടര്‍ വരണമെന്ന് ആവശ്യപെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഒടുവില്‍ ഇവരുടെ ആവശ്യം അംഗീകരിച്ചു. ഇതോടെ കരീലകുളങ്ങര പേലീസ് എത്തി അനിലിന്റെ മൃതദേഹം ഏറ്റെടുത്ത് ഹരിപ്പാട് സര്‍ക്കാര്‍ ആശപത്രിയിലെ മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ശാന്തരായത്.

Related Tags :
Similar Posts