< Back
Kerala
സ്ത്രീപീഡനങ്ങള്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പ് ആയുധമാക്കി യുഡിഎഫ്സ്ത്രീപീഡനങ്ങള്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പ് ആയുധമാക്കി യുഡിഎഫ്
Kerala

സ്ത്രീപീഡനങ്ങള്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പ് ആയുധമാക്കി യുഡിഎഫ്

Sithara
|
3 May 2018 2:09 AM IST

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കനത്ത പരാജയമാണെന്നും ഇത് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകുമെന്നും ചെന്നിത്തല

വര്‍ധിക്കുന്ന സ്ത്രീ പീഡനങ്ങള്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പ് ആയുധമാക്കി യുഡിഎഫ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കനത്ത പരാജയമാണെന്നും ഇത് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.

സ്ത്രീകളും കുട്ടികളും ഇത്രമാത്രം അരക്ഷിതരായ കാലം കേരളത്തിലുണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകും മലപ്പുറം ഉപതെരഞ്ഞെടുപ്പെങ്കില്‍ ജനങ്ങള്‍ ഇതിനെതിരെ വിധിയെഴുതുമെന്ന് ചെന്നിത്തല പറഞ്ഞു.

മണ്ഡലത്തിലെ യുഡിഎഫിന്‍റെ പ്രധാന വനിതാ നേതാക്കളെ പങ്കെടുപ്പിച്ച് യുഡിഎഫ് ആക്ടീവ് വിമന്‍സ് മീറ്റ് നടത്തി. ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ മതേതര മുന്നണിയെ ഒരുമിപ്പിക്കാനുള്ള ദൗത്യവുമായാണ് താന്‍ ഡല്‍ഹിയിലേക്ക് പോകുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫ് നിയമസഭാ മണ്ഡലം കണ്‍വെന്‍ഷനുകളും ഇന്ന് ആരംഭിച്ചു.

Similar Posts