വിഴിഞ്ഞം കരാര്‍; സിഎജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്ന് എകെ ആന്റണിവിഴിഞ്ഞം കരാര്‍; സിഎജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്ന് എകെ ആന്റണി
|പരിശോധനകൾ നടക്കട്ടെയെന്നും ആന്റണി പറഞ്ഞു
വിഴിഞ്ഞം സിഎജി റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ പിന്തുണയുമായി എ.കെ ആന്റണി. സിഎജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്നും പരിശോധനകൾ നടക്കട്ടെയെന്നും ആന്റണി പറഞ്ഞു. വിഷയം രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്ന് എംഎം ഹസനും അറിയിച്ചു.
വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണത്തിലേക്ക് പോകാനിരിക്കുകയും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആന്റണിയുടെ അഭിപ്രായത്തിന് പ്രധാന്യമുണ്ട്. പാര്‍ട്ടി ഉമ്മന്‍ചാണ്ടിക്കെതിരെ തിരിയില്ലെന്ന സൂചനയാണ് ആന്‍റണി യുടെ പ്രസ്താവന നല്‍കുന്നത്. രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ ഹസന്‍ തന്റെ നിലപാടും ആവര്‍ത്തിച്ചു.
വിവാദം ദേശീയ തലത്തിൽ കോൺഗ്രസിനെ ബാധിച്ചുവെന്നത് മാധ്യമ വ്യാഖ്യനം മാത്രമാണെന്നും ഹസന്‍ കൊച്ചിയില്‍ പറഞ്ഞു.