< Back
Kerala
ബാറില്‍ തുടരന്വേഷണ ചുമതല സുകേശനായിരിക്കില്ലെന്ന് ജേക്കബ് തോമസ്ബാറില്‍ തുടരന്വേഷണ ചുമതല സുകേശനായിരിക്കില്ലെന്ന് ജേക്കബ് തോമസ്
Kerala

ബാറില്‍ തുടരന്വേഷണ ചുമതല സുകേശനായിരിക്കില്ലെന്ന് ജേക്കബ് തോമസ്

Damodaran
|
3 May 2018 11:56 PM IST

അന്വേഷണം നടത്താനാകില്ലെന്ന് അറിയിച്ച് ആര്‍.സുകേശന്‍ കത്ത് നല്‍കി. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമായിരിക്കും

ബാര്‍ കോഴകേസില്‍ തുടരന്വേഷണ ചുമതല ആര്‍.സുകേശനായിരിക്കില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അന്വേഷണം നടത്താനാകില്ലെന്ന് അറിയിച്ച് ആര്‍.സുകേശന്‍ കത്ത് നല്‍കി. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസന്വേഷിക്കുക. ഡിവൈഎസ്പി നജ്മുല്‍ ഹസന്‍ നേതൃത്വം നല്‍കും.

കേസന്വേഷണത്തില്‍ മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി ഒളിഞ്ഞും തെളിഞ്ഞും ഇടപെടല്‍ നടത്തിയതായി ജേക്കബ് തോമസ് പറഞ്ഞു.ആദ്യ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് പല തടസങ്ങളും നേരിട്ടു. ഇടപെടലുകളെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കേസ് ഡയറിയില്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

Related Tags :
Similar Posts