< Back
Kerala
മെട്രോ റെയില്‍വേ സേഫ്റ്റി സംഘം പരിശോധിച്ചുKerala
മെട്രോ റെയില്‍വേ സേഫ്റ്റി സംഘം പരിശോധിച്ചു
|4 May 2018 4:56 AM IST
സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തി, പരിശോധന നാളെയും തുടരും
കൊച്ചിമെട്രോ റെയില്‍വേ സേഫ്റ്റി സംഘം പരിശോധന നടത്തി. കമ്മീഷണര്‍ കെ എ മനോഹരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മെട്രോ റെയിലിന്‍റെ റോളിങ് സ്റ്റോക്ക് അടക്കമുള്ളവ പരിശോധിച്ചത്. സുരക്ഷാക്രമീകരണങ്ങളാണ് സംഘം മുഖ്യമായും പരിശോധിക്കുന്നത്.

മുട്ടം യാര്‍ഡിലെ അറ്റകുറ്റപണികള്‍ക്കായുള്ള സംവിധാനങ്ങളും സംഘം വിലയിരുത്തി. റെയില്‍വേ കമ്മീഷണറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ കഴിയൂ. സംഘത്തിന്‍റെ പരിശോധന നാളെയും തുടരും.