< Back
Kerala
വർഗീയതക്കെതിരായി നിലപാടെടുത്ത ചരിത്രം മുസ്‍ലിം ലീഗിനില്ലെന്ന് മുഖ്യമന്ത്രിവർഗീയതക്കെതിരായി നിലപാടെടുത്ത ചരിത്രം മുസ്‍ലിം ലീഗിനില്ലെന്ന് മുഖ്യമന്ത്രി
Kerala

വർഗീയതക്കെതിരായി നിലപാടെടുത്ത ചരിത്രം മുസ്‍ലിം ലീഗിനില്ലെന്ന് മുഖ്യമന്ത്രി

Khasida
|
4 May 2018 12:30 AM IST

ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മന്ത്രിസ്ഥാനത്തിനു വേണ്ടി അധികാരത്തിനൊപ്പം നിന്ന ചരിത്രമാണ് ലീഗിനുള്ളത്

വർഗീയതക്കെതിരായി നിലപാടെടുത്ത ചരിത്രം മുസ്‍ലിം ലീഗിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം മഞ്ചേരിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.

വർഗീയ ശക്തികളെ ശക്തമായി എതിർക്കുന്ന ശബ്ദമാണ് പാർലമെന്റിലെത്തേണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മന്ത്രിസ്ഥാനത്തിനു വേണ്ടി അധികാരത്തിനൊപ്പം നിന്ന ചരിത്രമാണ് ലീഗിനുള്ളത്. ബി.ജെ.പി സ്ഥാനാർഥിയുടെ ബീഫ് പ്രസ്താവനയെയും പിണറായി പരിഹസിച്ചു. എൽ.ഡി.എഫ് സർക്കാരിനെ എവിടെയും പരാമർശിക്കാതെയാണ് പിണറായിയുടെ എല്ലാ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളും.

Similar Posts