< Back
Kerala
ബംഗലൂരു സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ ഇന്ന് വിധിKerala
ബംഗലൂരു സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ ഇന്ന് വിധി
|4 May 2018 4:39 AM IST
ബംഗലൂരു സിറ്റി സിവില്‍ കോടതിയാണ് വിധി പറയുന്നത്. കേസില്‍ പ്രതിചേര്‍ത്തത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗലൂരു കോടതിയില്‍ ഹരജി നല്‍കിയത്. കേസിലെ അഞ്ചാം പ്രതിയാണ്..
ബംഗലൂരു സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയില്‍ ഇന്ന് കോടതി വിധി പറയും. ബംഗലൂരു സിറ്റി സിവില്‍ കോടതിയാണ് വിധി പറയുന്നത്. കേസില്‍ പ്രതിചേര്‍ത്തത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗലൂരു കോടതിയില്‍ ഹരജി നല്‍കിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാമെന്ന് പറഞ്ഞ് വ്യവസായിയായ എം കെ കുരുവിളയില്‍ നിന്ന് പണം പറ്റിയെന്നാണ് കേസ്.