< Back
Kerala
എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരുംഎരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും
Kerala

എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും

Subin
|
3 May 2018 10:42 PM IST

ഗെയില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാതെ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടിലാണ് സമരസമിതി...

കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് സമരസമിതി യോഗം ചേരുന്നത്. ഗെയില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാതെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടിലാണ് സമരസമിതി. നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും സമരസമിതി ആലേോചിക്കുന്നുണ്ട്.യോഗം സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ച സാഹച്യത്തില്‍.

ഗെയിലിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്ന എരഞ്ഞിമാവില്‍ നിര്‍മാണപ്രവര്‍ത്തികള്‍ തുടരുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. സമരസമിതിയുമായും ജനങ്ങളുമായും സമവായത്തിനെത്താനുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ഗെയില്‍ പദ്ധതി കടന്നുപോകുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം കൂടുതല്‍ നല്‍കാനുള്ള പോംവഴിയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാതെ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലാണ് ഗെയില്‍ വിരുദ്ധ സമര സമിതിയും പ്രദേശത്തെ ജനങ്ങളും. സര്‍വകക്ഷി യോഗത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

എരഞ്ഞിമാവില്‍ നടക്കുന്ന യോഗത്തില്‍ സമരസമിതി പ്രതിനിധികളും സമരത്തിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.

Related Tags :
Similar Posts