< Back
Kerala
യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണിയുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി
Kerala

യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി

Subin
|
3 May 2018 12:00 PM IST

യു.ഡി.എഫ് നേതാക്കളെ കണക്കറ്റ് വിമര്‍ശിച്ച ജോസ് കെ മാണി എല്‍.ഡി.എഫിനെതിരെ ഒരക്ഷരം ഉരിയാടാന്‍ തയാറായില്ല എന്നതും ശ്രദ്ധേയമായി.

യു.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളകോണ്‍ഗ്രസ് സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയില്‍ ജോസ് കെ മാണി. ഇടയനെ അടിച്ച് ആടിനെ ചിതറിക്കാന്‍ നോക്കിയവര്‍ക്കൊപ്പമായിരുന്നു കേരളകോണ്‍ഗ്രസ് ഇതുവരെയെന്ന് ജോസ് കെ. മാണി പറഞ്ഞു. അതേസമയം വിവാദ വിഷയങ്ങളെ തൊടാതെയായിരുന്നു കെ എം മാണിയുടെയും പിജെ ജോസഫിന്റെയും പ്രസംഗം.

മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനത്തിലാണ് ജോസ് കെ മാണി യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചത്. കെ എം മാണി പിജെ ജോസഫും പ്രസംഗിക്കുന്നതിന് മുന്‍പ് സ്വാഗത പ്രസംഗത്തിനായി വന്ന ജോസ് കെ മാണിയുടെ യുഡിഎഫിനോടുള്ള വിരോധം തുറന്ന് പറയുകയായിരുന്നു.

യു.ഡി.എഫ് നേതാക്കളെ കണക്കറ്റ് വിമര്‍ശിച്ച ജോസ് കെ മാണി എല്‍.ഡി.എഫിനെതിരെ ഒരക്ഷരം ഉരിയാടാന്‍ തയാറായില്ല എന്നതും ശ്രദ്ധേയമായി. അതേസമയം കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പി.ജെ ജോസഫ് കുറ്റപ്പെടുത്തി.

രാഷ്ട്രിയ സംഘടന വിഷയങ്ങളെ കുറിച്ച് സംസാരിക്കാതെ സൂക്ഷ്മതോടെയായിരുന്നു കെ.എം മാണിയുടെ പ്രസംഗം. മുന്നണി പ്രവേശനം നേതൃമാറ്റം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും മാണി മൗനം പാലിച്ചു. കേരളാകോണ്‍ഗ്രസിന്റെ സംഘടനാശക്തി വിളിച്ചോതുന്നതായിരുന്നു മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനം. വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായെത്തി.

Related Tags :
Similar Posts