< Back
Kerala
Kerala
വ്യാപക നിലം നികത്തൽ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി
|3 May 2018 11:58 AM IST
പൊതു ആവശ്യങ്ങൾക്ക് നിലം നികത്താമെന്ന ഭേദഗതി ദുരുപയോഗം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു
വ്യാപക നിലം നികത്തൽ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. പൊതു ആവശ്യങ്ങൾക്ക് നിലം നികത്താമെന്ന ഭേദഗതി ദുരുപയോഗം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ഡാറ്റാ ബാങ്ക് നിർമാണം പൂർത്തിയാക്കാനായിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. 159 പ്രദേശങ്ങളുടെ ഡാറ്റാ ബാങ്ക് ബാക്കിയാണ്.
ഡാറ്റാ ബാങ്കിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും എന്നാൽ നികത്തപ്പെട്ടതുമായ ഭൂമിയുടെ രേഖകൾ തിരുത്തുന്നതിന് അവസരം നൽകിയിട്ടുണ്ട്. അപേക്ഷകൾ പരിശോധിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.