< Back
Kerala
കേരളത്തില്‍ നിന്ന് കാണാതായ കുടുംബങ്ങള്‍ ഇറാനിലെന്ന് സൂചനKerala
കേരളത്തില്‍ നിന്ന് കാണാതായ കുടുംബങ്ങള്‍ ഇറാനിലെന്ന് സൂചന
|4 May 2018 12:20 AM IST
17 പേര്‍ ഇറാനിലെത്തിയതായാണ് വിവരം..
കേരളത്തില്‍ നിന്ന് കാണാതായ കുടുംബങ്ങള്‍ ഇറാനിലെത്തിയതായി സൂചന.. വിദേശകാര്യമന്ത്രാലയം ഇറാന്റെ സഹായം തേടി.. ഇവരുടെ ചിത്രങ്ങളടക്കം അയച്ചുകൊടുത്തതായാണ് സൂചന.. 17 പേര്‍ ഇറാനിലെത്തിയതായാണ് വിവരം..
ഇവരെ കുറിച്ച് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇവര്‍ ദുബായ്, മസ്‌കത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇറാനിലെത്തിയത്. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇറാനിലേക്ക് കടന്നത്. ഈ വിവരത്തെ പിന്തുടര്‍ന്നുകൊണ്ടാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇറാനിലെ അന്വേഷണ ഏജന്‍സികളുടെ സഹായം തേടാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.