< Back
Kerala
തൃക്കണ്ണാപുരത്ത് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊലപ്പെടുത്തിതൃക്കണ്ണാപുരത്ത് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊലപ്പെടുത്തി
Kerala

തൃക്കണ്ണാപുരത്ത് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊലപ്പെടുത്തി

admin
|
5 May 2018 4:09 AM IST

പൈക സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്

തിരുവനന്തപുരം, തൃക്കണ്ണാപുരത്ത് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊലപ്പെടുത്തി. കോട്ടയം, പൈക സ്വദേശി മണിയെന്ന കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. പുഴയിലിറക്കി കുളിപ്പിച്ചതിന് ശേഷം തിരികെ കയറ്റുന്നതിനിടെയാണ് ആന ഇടഞ്ഞത്.

പുലര്‍ച്ചെ ഏഴ് മണിക്ക് ആനയെ പുഴയുടെ സമീപം പാപ്പാന്‍ എത്തിച്ചിരുന്നു. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് തൃക്കണ്ണാപുരം ആലുംമൂട്ടില്‍ കടവില്‍ ആനയെ കുളിപ്പിക്കാനായി ഇറക്കിയത്. കുളിപ്പച്ചതിന് ശേഷം തിരികെ കയറ്റുന്നതിനിടെ ആന ഇടയുകയായിരുന്നു. ഒന്നാം പാപ്പാന്‍ കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈകൊണ്ട് പുഴയിലേക്ക് തള്ളിയിട്ടതിന് ശേഷം ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് മണിക്കൂറിന് ശേഷമാണ് ആനയെ തളയ്ക്കാന്‍ കഴിഞ്ഞത്.രണ്ട് മണിക്കൂര്‍ സമീപത്തെ പറമ്പിലൂടെ ഓടിയെങ്കിലും മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല,സംഭവമറിഞ്ഞ് പ്രദേശത്ത് നാട്ടുകാര്‍ തടിച്ച് കൂടി.

Similar Posts