< Back
Kerala
വെള്ളാപ്പള്ളി വഴി ബിജെപിയുമായി രഹസ്യധാരണക്ക് സിപിഎം ശ്രമിക്കുന്നെന്ന് സുധീരന്‍വെള്ളാപ്പള്ളി വഴി ബിജെപിയുമായി രഹസ്യധാരണക്ക് സിപിഎം ശ്രമിക്കുന്നെന്ന് സുധീരന്‍
Kerala

വെള്ളാപ്പള്ളി വഴി ബിജെപിയുമായി രഹസ്യധാരണക്ക് സിപിഎം ശ്രമിക്കുന്നെന്ന് സുധീരന്‍

admin
|
5 May 2018 3:54 AM IST

കണിച്ചുകുളങ്ങര ദേവസ്വം ഭരണ സമിതിയിലേക്ക് മത്സരിക്കാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം ഇടപെട്ട് റദ്ദാക്കിയത് ഇതിന്റെ തെളിവാണ്...

വെള്ളാപ്പള്ളി നടേശനിലൂടെ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കണിച്ചുകുളങ്ങര ദേവസ്വം ഭരണ സമിതിയിലേക്ക് മത്സരിക്കാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം ഇടപെട്ട് റദ്ദാക്കിയത് ഇതിന്റെ തെളിവാണെന്ന് വി എം സുധീരന്‍ ആരോപിച്ചു.

നേരത്തെ വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കുമെന്ന് പറഞ്ഞ സിപിഎം നേതൃത്വം വെള്ളാപ്പള്ളിക്ക് മുന്നില്‍ കീഴടങ്ങുന്നത് ലജ്ജാകരമാണ്. ഇക്കാര്യത്തില്‍ വി എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നും വി എം സുധീരന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Similar Posts