< Back
Kerala
കേരളത്തിലെ ബിജെപി ഘടകം പിരിച്ചുവിട്ട് പിണറായി വിജയന്‍റെ സിപിഎമ്മില്‍ ചേരണമെന്ന് വിടി ബലറാംകേരളത്തിലെ ബിജെപി ഘടകം പിരിച്ചുവിട്ട് പിണറായി വിജയന്‍റെ സിപിഎമ്മില്‍ ചേരണമെന്ന് വിടി ബലറാം
Kerala

കേരളത്തിലെ ബിജെപി ഘടകം പിരിച്ചുവിട്ട് പിണറായി വിജയന്‍റെ സിപിഎമ്മില്‍ ചേരണമെന്ന് വിടി ബലറാം

admin
|
4 May 2018 1:54 PM IST

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം എന്ന പരാമര്‍ശത്തെ വിമര്‍ശിച്ച് ഫേസ്ബുക്കിലാണ് എംഎല്‍എ രംഗതെത്തിയത്.

ഗെയില്‍ സമരത്തിനെതിരെയുള്ള സിപിഎം നിലപാടിനെ കണക്കിന് പരിഹസിച്ച് വിടി ബലറാം എംഎല്‍എ. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം എന്ന പരാമര്‍ശത്തെ വിമര്‍ശിച്ച് ഫേസ്ബുക്കിലാണ് എംഎല്‍എ രംഗതെത്തിയത്. കേരളത്തിലെ ബിജെപി ഘടകം പിരിച്ചുവിട്ട് പിണറായി വിജയന്‍റെ സിപിഎമ്മില്‍ ചേരണമെന്ന് ബലറാം ആവശ്യപ്പെട്ടു. രണ്ട് കൂട്ടരും ഇവിടെ വെവ്വേറെ നിലനില്‍ക്കേണ്ട ആവശ്യമില്ലെന്നും ബലറാം ചൂണ്ടിക്കാട്ടി.

പോസ്റ്റ് ഇപ്രകാരമാണ്.

"ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം"

അതാണ്‌ ഹൈലൈറ്റ്‌ !!

കേരളത്തിലെ ബിജെപി ഘടകം എത്രയും വേഗം പിരിച്ചുവിട്ട്‌ പിണറായി വിജയന്റെ സിപിഎമ്മിൽ ലയിക്കണം. ഇവിടെ നിങ്ങൾ വെവ്വേറെയായി നിൽക്കേണ്ട ഒരു ആവശ്യവുമില്ല.

Related Tags :
Similar Posts