< Back
Kerala
കേരളത്തിലെത്തുന്ന മോദി ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ലKerala
കേരളത്തിലെത്തുന്ന മോദി ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല
|5 May 2018 5:20 AM IST
ഓഖി ദുരന്തബാധിതരെ കാണാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല.
ഓഖി ദുരന്തബാധിതരെ കാണാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയെ കാണും. മത്സ്യത്തൊഴിലാളികളെയും മോദി രാജ്ഭവനില്‍ വെച്ചാണ് കാണുക. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോദി തീരപ്രദേശ സന്ദര്‍ശനം ഒഴിവാക്കിയത്. ഒരു മണിക്കൂര്‍ മാത്രമാണ് അദ്ദേഹം കേരളത്തില്‍ ചെലവഴിക്കുക.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെത്തുന്നത്. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.