< Back
Kerala
സംസ്ഥാനത്ത് 20 മാസത്തിനിടെ ആത്മഹത്യ ചെയ്തത് 12,988 പേര്‍സംസ്ഥാനത്ത് 20 മാസത്തിനിടെ ആത്മഹത്യ ചെയ്തത് 12,988 പേര്‍
Kerala

സംസ്ഥാനത്ത് 20 മാസത്തിനിടെ ആത്മഹത്യ ചെയ്തത് 12,988 പേര്‍

Khasida
|
4 May 2018 12:32 PM IST

ഇതിൽ 3000ത്തോളം സ്ത്രീകളും 400 ഓളം കുട്ടികളും

സംസ്ഥാനത്ത് ആത്മഹത്യകൾ വർധിക്കുന്നു. 20 മാസത്തിനിടെ 12,988 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ഇതിൽ 3000ത്തോളം സ്ത്രീകളും 400 ഓളം കുട്ടികളും ഉൾപ്പെടും. എം. വിൻസന്റ് എം.എൽ.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

കഴിഞ്ഞ 20 മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 12,988 പേർ. ഇതിൽ സ്ത്രീകൾ 2946, കുട്ടികൾ 401. ഏറ്റവും കുടുതൽ പേർ ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളുടെ പേരിലാണ്, 4172 പേർ.

സാമ്പത്തിക പ്രയാസം കാരണം 822 പേർ ആത്മഹത്യ ചെയ്തു. കടക്കെണി 28 പേർ സ്വയം ജീവനെടുക്കാൻ കാരണമായി. രോഗപീഢ താങ്ങാനാകാതെ മരണം വരിച്ചത് 2325 പേരാണ്.

Related Tags :
Similar Posts