< Back
Kerala
ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കുംഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും
Kerala

ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും

Sithara
|
4 May 2018 7:54 PM IST

സിപിഎമ്മിലെ കണ്ണൂർ ലോബി സ്പോൺസർ ചെയ്ത കൊലപാതകമാണിതെന്നാണ് ഷുഹൈബിന്‍റെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരും സിബിഐയും ഹരജിയില്‍ വിശദീകരണം നല്‍കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താൻ കഴിയാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.

സിപിഎമ്മിലെ കണ്ണൂർ ലോബി സ്പോൺസർ ചെയ്ത കൊലപാതകമാണിതെന്നാണ് ഷുഹൈബിന്‍റെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മന്ത്രി എ കെ ബാലന്‍ സിബിഐ അന്വേഷണം നടത്താമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂർ ലോബി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. ഇതിനാലാണ് സിബിഐ അന്വേഷണം വേണ്ട എന്ന് സർക്കാരിന് പറയേണ്ടി വന്നത്. തീവ്രവാദ സ്വഭാവമുള്ള കൊലപാതകമാണ് ഷുഹൈബിന്‍റേതെന്നും ഹരജിയില്‍ പറയുന്നു.

Similar Posts