< Back
Kerala
അനധികൃത സമ്പാദ്യം: സി എന്‍ ബാലകൃഷ്ണന്റെ പിഎക്കെതിരെ കേസ്അനധികൃത സമ്പാദ്യം: സി എന്‍ ബാലകൃഷ്ണന്റെ പിഎക്കെതിരെ കേസ്
Kerala

അനധികൃത സമ്പാദ്യം: സി എന്‍ ബാലകൃഷ്ണന്റെ പിഎക്കെതിരെ കേസ്

ഫസ്ന പനമ്പുഴ
|
4 May 2018 10:21 PM IST

മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എ ജോസഫ് ലിജോക്കെതിരെ വിജിലന്‍സ് കേസ്.

മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പിഎ ജോസഫ് ലിജോ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടത്തി. രണ്ട് വര്‍ഷത്തിനിടെ സ്വത്ത് 200 ശതമാനം വര്‍ധിച്ചതായി പ്രാഥമിക വിലയിരുത്തല്‍. കുടുംബാംഗങ്ങളുടെ പേരില്‍ അനധികൃത നിക്ഷേപവും കണ്ടെത്തി. ജോസഫ് ലിജോയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി.

കുടുംബാംഗങ്ങളുടെ പേരില്‍ തൃശ്ശൂരിലെ പല ബാങ്കുകളിലും അനധികൃത നിക്ഷേപമുണ്ട്. നഗരത്തില്‍ മൂന്നിടത്ത് ഭൂമി വാങ്ങിയതിന്റെ രേഖകളും വിജിലന്‍സ് ശേഖരിച്ചു. എന്നാല്‍ ഇത്രയും വരുമാനത്തിന്റെ ശ്രോതസ് വെളിപ്പെടുത്തുവാന്‍ ലിജോ ജോസഫിന് ആയിട്ടില്ല. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപെട്ട് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധന നടത്തുകയും കോടികളുടെ അനധികൃത സമ്പാദ്യം കണ്ടത്തുകയും ചെയ്തത്.

ലിജോ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. മന്ത്രിയുടെ പി.എ ആയതിനാല്‍ ബിനാമി സ്വത്താണോ എന്ന കാര്യവും അന്വേഷിക്കും.

Related Tags :
Similar Posts