< Back
Kerala
മലപ്പുറത്ത് പൊലീസിനെ അക്രമിച്ച സംഭവം: നൂറോളം പേര്‍ക്കെതിരെ കേസ്മലപ്പുറത്ത് പൊലീസിനെ അക്രമിച്ച സംഭവം: നൂറോളം പേര്‍ക്കെതിരെ കേസ്
Kerala

മലപ്പുറത്ത് പൊലീസിനെ അക്രമിച്ച സംഭവം: നൂറോളം പേര്‍ക്കെതിരെ കേസ്

Sithara
|
4 May 2018 10:36 AM IST

ഇന്നലെ രാത്രിയാണ് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.

മലപ്പുറം താനൂരില്‍ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രിയാണ് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലം മുതല്‍ താനൂരില്‍ സിപിഎം - ലീഗ് സംഘര്‍ഷം പതിവായിരുന്നു. നേരത്തെ സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഉള്‍പ്പെട്ട ലീഗ് പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. ലീഗ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ താനൂര്‍ എസ്ഐ സുമേഷ് സുധാകരന്‍, അഡീഷണന്‍ എസ്ഐ അഭിലാഷ്, സിവില്‍ പൊലീസുകാരായ ദിനേഷ്, പി അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരെ കൊലപാതകശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കേസുകള്‍ ചുമത്തിയിട്ടുണ്ട്.

Similar Posts