< Back
Kerala
ഇന്ന് തിരുവോണം; മലയാളികള്‍ ആഘോഷത്തിമര്‍പ്പില്‍ഇന്ന് തിരുവോണം; മലയാളികള്‍ ആഘോഷത്തിമര്‍പ്പില്‍
Kerala

ഇന്ന് തിരുവോണം; മലയാളികള്‍ ആഘോഷത്തിമര്‍പ്പില്‍

Sithara
|
5 May 2018 6:41 PM IST

പോയ നല്ലകാലത്തിന്‍റെ ഓര്‍മ്മകളും ഒരു പിടി പ്രതീക്ഷകളുമാണ് മലയാളിക്ക് തിരുവോണം.

ഇന്ന് തിരുവോണം. പോയ നല്ലകാലത്തിന്‍റെ ഓര്‍മ്മകളും ഒരു പിടി പ്രതീക്ഷകളുമാണ് മലയാളിക്ക് തിരുവോണം.

ഒരുമയുടെ ആഘോഷമാണ് ഓണം. വീട്ടുമുറ്റത്ത് വിരിഞ്ഞ വര്‍ണ്ണ പൂക്കളങ്ങള്‍ മനസ്സിലും പടരുന്ന ദിവസം. രാവിലെ എഴുന്നേറ്റ് പുത്തന്‍ ഉടുപ്പണിഞ്ഞ് വീട്ടിലെ കുടുംബാംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് പൂക്കളം തീര്‍ക്കുന്നു. പേരകുട്ടികള്‍ക്ക് പോയ നല്ലകാലത്തിന്‍റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് മുത്തശ്ശനും മുത്തശ്ശിയും.

തന്‍റെ പ്രജകളെ കാണാന്‍ മാവേലി തമ്പുരാന്‍ ഇന്നെത്തുമെന്നാണ് ഐതിഹ്യം. ഐതിഹ്യവും ഒപ്പം വിവിധ ഇടങ്ങളിലെ വ്യത്യസ്ത ആചാരങ്ങളും തിരുവോണത്തിന്‍റെ ഭാഗമാണ്. കാര്‍ഷിക സമൃദ്ധിയുടെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും തിരുവോണത്തിന്‍റെ പ്രത്യേകതയാണ്.

Similar Posts