മദ്യവിരുദ്ധ സമര പന്തലില്‍ ഇഫ്ത്താര്‍ സംഗമം ഒരുക്കി വേറിട്ട പ്രതിഷേധംമദ്യവിരുദ്ധ സമര പന്തലില്‍ ഇഫ്ത്താര്‍ സംഗമം ഒരുക്കി വേറിട്ട പ്രതിഷേധം
|അമ്മമാരും കുട്ടികളും ഉള്‍പ്പടെ നിരവധിപേര്‍ സമര ഇഫ്താറില്‍ പങ്കെടുത്തു
മദ്യവിരുദ്ധ സമര പന്തലില്‍ ഇഫ്ത്താര്‍ സംഗമം ഒരുക്കി വേറിട്ട പ്രതിഷേധം. ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാല തുടങ്ങുന്നതിനെതിരെ കാസര്‍കോട് കൂളിക്കുന്നില്‍ നടക്കുന്ന സമര പന്തലിലാണ് വ്യത്യസ്തമായ ഇഫ്ത്താര്‍ വിരുന്നൊരുക്കിയത്. അമ്മമാരും കുട്ടികളും ഉള്‍പ്പടെ നിരവധിപേര്‍ സമര ഇഫ്ത്താറില്‍ പങ്കെടുത്തു.
ജനവാസ പ്രദേശത്ത് മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ റമദാന്‍ മാസത്തിലും ശക്തമായ സമരമാണ്. കാസര്‍കോട് മാങ്ങാട് കൂളിക്കുന്നില്‍ നടക്കുന്ന ജനകീയ സമരത്തിന്റെ നൂറാം ദിവസമാണ് ഇഫ്താര്‍ സംഗമം ഒരുക്കിയത്. കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാലയാണ് കൂളിക്കുന്നിലേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത്. ഇതിനെതിരെയാണ് ഈ ഗ്രാമം ഒന്നിച്ച് തെരുവിലിറങ്ങിയത്. സമരത്തിന്റെ ഭാഗമായി നടത്തിയ ഇഫ്താര്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.