< Back
Kerala
ലീഗിനെതിരെ കേരള മുസ്‍ലിം ജമാഅത്ത്ലീഗിനെതിരെ കേരള മുസ്‍ലിം ജമാഅത്ത്
Kerala

ലീഗിനെതിരെ കേരള മുസ്‍ലിം ജമാഅത്ത്

admin
|
5 May 2018 4:04 PM IST

അക്രമരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ മുസ്‍ലിംലീഗ് കനത്ത വില നല്‍കേണ്ടി വരുമെന്ന് കേരള മുസ്‍ലിം ജമാഅത്ത്

അക്രമരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ മുസ്‍ലിംലീഗ് കനത്ത വില നല്‍കേണ്ടി വരുമെന്ന് കേരള മുസ്‍ലിം ജമാഅത്ത്. പുത്തനത്താണിയില്‍ ലീഗിന്‍റെ തെരഞ്ഞെടുപ്പാഘോഷ വിജയത്തിനിടെയുണ്ടായ അക്രമത്തില്‍ സുന്നി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മുസ്‍ലിം ജമാഅത്തിന്റെ പ്രതികരണം. മുസ്‍ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ മൌനം വെടിയണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഏതറ്റം വരെയും പോകുമെന്ന് കാന്തപുരം പ്രസ്താവിച്ചു. രക്തക്കറ പുരണ്ട കൈകള്‍ എത്ര സ്വാധീനമുള്ളവരായാലും ഒരു നാള്‍ പിടികൂടുക തന്നെ ചെയ്യുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു

Similar Posts