< Back
Kerala
മലപ്പുറത്ത് ബസ് അടിച്ചുതകര്‍ത്തു; മാതൃഭൂമി ഓഫീസിന് നേരെയും ആക്രമണംKerala
മലപ്പുറത്ത് ബസ് അടിച്ചുതകര്‍ത്തു; മാതൃഭൂമി ഓഫീസിന് നേരെയും ആക്രമണം
|5 May 2018 3:33 PM IST
പ്രതിഷേധത്തിന്റെ ചിത്രങ്ങളെടുത്തതിന് മാതൃഭൂമി കോട്ടക്കല്‍ ഓഫീസിന് നേരെയും ആക്രമണമുണ്ടായി.
മലപ്പുറം കോട്ടക്കല്‍ പാലത്തറയില്‍ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഹുദ എന്ന ബസ്സാണ് തകര്‍ത്തത്. ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ചിത്രങ്ങളെടുത്തതിന് മാതൃഭൂമി കോട്ടക്കല്‍ ഓഫീസിന് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി.