സ്‍പീക്കര്‍ തെരഞ്ഞെടുപ്പ് നാളെസ്‍പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ
|സ്പീക്കര് തെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി. ശ്രീരാമകൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ഥിയായി വിപി സജീന്ദ്രനുമാണ് മത്സരരംഗത്തുളളത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി. ശ്രീരാമകൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ഥിയായി വിപി സജീന്ദ്രനുമാണ് മത്സരരംഗത്തുളളത്. ഇരുവരും നിയമസഭ സെക്രട്ടറിക്കു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.
നാളെ രാവിലെ 9 മണിക്കാണ് സ്‍പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. പ്രോട്ടേം സ്പീക്കര്‍ എസ് ശര്‍മ്മയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. പ്രോട്ടേം സ്പീക്കറുടെ സമീപത്തായി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുളള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഭയില്‍ എല്‍ഡിഎഫിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുളളതിനാല്‍ സ്പീക്കറായി പി ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പാണ്. എന്നാല്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റയും സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജിന്റയും പിന്തുണ ആര്‍ക്കെന്നത് ശ്രദ്ധേയമാകും.
ഫലപ്രഖ്യാപനത്തിന് ശേഷം സ്പീക്കര്‍ ചുമതലയേറ്റെടുക്കും. ഇതോടെ 14ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് സമാപനമാകും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിനും പുതിയ സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനുമായി ജൂണ്‍ 24ന് സഭ വീണ്ടും സമ്മേളിക്കും.