< Back
Kerala
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അനധികൃത മദ്യവില്‍പന: ഋഷിരാജ് സിംഗ് റിപ്പോര്‍ട്ട് തേടിKerala
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അനധികൃത മദ്യവില്‍പന: ഋഷിരാജ് സിംഗ് റിപ്പോര്‍ട്ട് തേടി
|6 May 2018 12:30 PM IST
അനധികൃത കൌണ്ടര്‍ തുറന്ന് മദ്യവില്‍പ്പന നടത്തിയ ലേക്ക് പാലസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി
അനധികൃത കൌണ്ടര്‍ തുറന്ന് മദ്യവില്‍പ്പന നടത്തിയ ലേക്ക് പാലസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി. എന്‍ഫോഴ്സ്മെന്റ് എസ്പിയോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറിലെത്തി പരിശോധനകള്‍ നടത്തി. ലോക്കല്‍ കൌണ്ടര്‍ അടച്ച്പൂട്ടി. ബാറിന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലേക്ക് പാലസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.