< Back
Kerala
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അവസാന ഹജ്ജ് വിമാനം യാത്രയായിസംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അവസാന ഹജ്ജ് വിമാനം യാത്രയായി
Kerala

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അവസാന ഹജ്ജ് വിമാനം യാത്രയായി

Khasida
|
6 May 2018 8:56 AM IST

ഹാജിമാരുടെ എണ്ണത്തില്‍ ഇത്തവണ റെക്കോഡ്

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പോകുന്ന അവസാന ഹജ്ജ് വിമാനവും നെടുമ്പോശ്ശേരിയില്‍ നിന്ന് യാത്രയായി. വൈകീട്ട് 5.45നാണ് ഹാജിമാരെയും വഹിച്ച് കൊണ്ടുള്ള വിമാനം യാത്രയായത്. 25 വിമാനങ്ങളിലായി 10584 പേരാണ് കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോയത്.

386 ഹാജിമാരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ അവസാന വിമാനത്തില്‍ പുറപ്പെട്ടത്. വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള 68 പേര്‍ക്ക് പുറമെ ലക്ഷദ്വീപിലെ 285ഉം മാഹിയില്‍ നിന്നുള്ള 28 ഹാജിമാരുമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഹജ്ജിന് പോയ വര്‍ഷമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷം 6480 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് ചെയ്തത്. ഇത്തവണ ഹജ്ജിന് പോയവരില്‍ 82 ശതമാനം പേരും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ കോഴിക്കോട് ജില്ലയില്‍ നിന്നാണ് പോയത്. രണ്ടാം സ്ഥാനത്ത് മലപ്പുറവും... ഈ മാസം 10ന് ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കും. സെപ്തംബര്‍ 29 മുതല്‍ ഹാജിമാര്‍ മടക്കയാത്ര ആരംഭിക്കും. ഒക്ടോബര്‍ 14നാണ് ഹാജിമാരുടെ അവസാന വിമാനം എത്തുന്നത്.

Related Tags :
Similar Posts