< Back
Kerala
ഗോവിന്ദച്ചാമിക്ക് ജയില്‍മോചിതനാകാന്‍ 2022 വരെ കാത്തിരിക്കണംഗോവിന്ദച്ചാമിക്ക് ജയില്‍മോചിതനാകാന്‍ 2022 വരെ കാത്തിരിക്കണം
Kerala

ഗോവിന്ദച്ചാമിക്ക് ജയില്‍മോചിതനാകാന്‍ 2022 വരെ കാത്തിരിക്കണം

Alwyn K Jose
|
7 May 2018 1:10 AM IST

സൌമ്യവധക്കേസില്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചങ്കിലും ജയില്‍ മോചിതനാവാന്‍ ഗോവിന്ദച്ചാമിക്ക് 2022 വരെ കാത്തിരിക്കണം

സൌമ്യവധക്കേസില്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചങ്കിലും ജയില്‍ മോചിതനാവാന്‍ ഗോവിന്ദച്ചാമിക്ക് 2022 വരെ കാത്തിരിക്കണം. സേലത്തെ പിടിച്ചുപറിക്കേസിലും കണ്ണൂര്‍ ജയിലില്‍ അക്രമം നടത്തിയ കേസിലെയും ശിക്ഷകൂടി അനുഭവിച്ചാലെ ഗോവിന്ദച്ചാമിക്ക് മോചനം സാധ്യമാകൂ.

2011 നവംബര്‍ 11നാണ് സൌമ്യവധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റ് ഒമ്പത് പേര്‍ക്കൊപ്പം ജയിലിലെ പത്താം ബ്ലോക്കില്‍ പ്രത്യേക സെല്ലിലായിരുന്നു ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. ആദ്യകാലത്ത് അക്രമാസക്തനായിരുന്ന ഗോവിന്ദച്ചാമി സാവധാനം ജയില്‍ നിയമങ്ങളോട് പൊരുത്തപ്പെട്ടു. 2014 ഏപ്രില്‍ 24ന് സേലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഗോവിന്ദച്ചാമിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ കൂടി വിധിച്ചു. സേലത്ത് സ്ത്രീയുടെ മാല പൊട്ടിച്ച കേസിലായിരുന്നു ശിക്ഷ. 2013 ഫെബ്രുവരി 25ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിസിടിവി ക്യാമറ തകര്‍ത്ത കേസില്‍ കണ്ണൂര്‍ മജിസ്ട്രേട്ട് കോടതി 10 മാസത്തെ തടവ് ശിക്ഷയും ഗോവിന്ദച്ചാമിക്ക് വിധിച്ചു. സൌമ്യ വധക്കേസില്‍ സുപ്രിംകോടതി ശിക്ഷ ഇളവ് ചെയ്തെങ്കിലും മറ്റ് കേസുകളിലെ ശിക്ഷ കൂടി പൂര്‍ത്തിയാക്കി 2022 ഒക്ടോബറില്‍ മാത്രമെ ഗോവിന്ദച്ചാമിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവൂ. നിലവില്‍ പത്താം ബ്ലോക്കില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ സാധാരണ ബ്ലോക്കിലേക്ക് മാറ്റും.

Similar Posts