< Back
Kerala
കലോത്സവം തീംസോങ് പ്രകാശനം ചെയ്തുകലോത്സവം തീംസോങ് പ്രകാശനം ചെയ്തു
Kerala

കലോത്സവം തീംസോങ് പ്രകാശനം ചെയ്തു

Trainee
|
7 May 2018 4:02 AM IST

കണ്ണൂരിന്‍റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്നതാണ് തിം സോങ്

കണ്ണൂരില്‍ നടക്കുന്ന അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ തീംസോങ് പ്രകാശനം ചെയ്തു. കണ്ണൂരിന്‍റെ സാംസ്കാരിക കലാ പൈതൃകങ്ങളും വിപ്ലവ ചരിത്രവും അനാവരണം ചെയ്യുന്നതാണ് തീംസോങ്

തെയ്യക്കോലങ്ങള്‍ തിരുമുടിയാടുന്ന കളിയാട്ടക്കാലത്ത് കണ്ണൂരിലെത്തുന്ന കലോത്സവ രാവുകളെ വരവേല്‍ക്കാന്‍ തീംസോങ് ഒരുങ്ങി. കണ്ണൂരിന്‍റെ സാംസ്കാരിക പാരമ്പര്യവും, സമര ചരിത്രവും, പരമ്പര്യവുമെല്ലാം ആലേഖനം ചെയ്തതാണ് തീം സോങ്. സാജു ഗംഗാധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തീം സോങിന്‍റെ രചന ബിനേഷ് കരുണാണ്.

കലക്ട്രേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് തീം സോങിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്. എം എല്‍ എമാരായ ജയിംസ് മാത്യു, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, എസ് പി, കലക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ് ജയ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Similar Posts