< Back
Kerala
നോട്ട് നിരോധനത്തിനെതിരെ എംടി വീണ്ടുംനോട്ട് നിരോധനത്തിനെതിരെ എംടി വീണ്ടും
Kerala

നോട്ട് നിരോധനത്തിനെതിരെ എംടി വീണ്ടും

admin
|
6 May 2018 1:16 PM IST

പണ്ടൊക്കെ ആയിരുന്നെങ്കില്‍ ആരുടെ കയ്യില്നിന്നെങ്കിലും പണം കടം വാങ്ങാമായിരുന്നു. ഇന്നതിന് കഴിയുന്നില്ലെന്ന് എം ടി

നോട്ട് നിരോധത്തെ വീണ്ടും വിമര്‍ശിച്ച് ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലും കഴിയാതെയായെന്ന് എം ടി പറഞ്ഞു. തന്റെ വീട്ടിലെത്തിയ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയോടായിരുന്നു എം ടി യുടെ അഭിപ്രായപ്രകടനം . പണ്ടൊക്കെ ആയിരുന്നെങ്കില്‍ ആരുടെ കയ്യില്‍ നിന്നെങ്കിലും പണം കടം വാങ്ങാമായിരുന്നു. ഇന്നതിന് കഴിയുന്നില്ലെന്ന് എം ടി പറഞ്ഞു.

തുഞ്ചന്‍‌ സാഹിത്യോത്സവത്തിനുളള ഫണ്ട് പാസ്സായിട്ടും പണം ലഭിക്കാത്ത അവസ്ഥായാണുളളതെന്നും എം ടി പറഞ്ഞു. സാഹിത്യോത്സവത്തിനുളള പണത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഉറപ്പ് നല്കിയാണ് എം എ ബേബി മടങ്ങിയത്.

Similar Posts