< Back
Kerala
കൊല്ലത്ത് വാഹനാപകടത്തില്‍ മരണം നാലായികൊല്ലത്ത് വാഹനാപകടത്തില്‍ മരണം നാലായി
Kerala

കൊല്ലത്ത് വാഹനാപകടത്തില്‍ മരണം നാലായി

admin
|
6 May 2018 11:44 PM IST

കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ചാണ് അപകടം.

കൊല്ലം പുനലൂര്‍ കുന്നിക്കോട് വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. അമിതവേഗതയിലെത്തിയ കെ എസ് ആര്‍ ടി സി ബസ് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.

കൊല്ലം കുന്നിക്കോട് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സിലിടിക്കുകയായിരുന്നു. പത്തനാപുരം സ്വദേശി ഫാത്തിമാബീവി ഇവരുടെ കൊച്ചുമകനായ ഷെരീഫ്, ആംബുലന്‍സ് ഡ്രൈവര്‍ സുബിന്‍ തോമസ് കോശി എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഷഫീനയുടെ മരണം. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. ഫാത്തിമയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

Related Tags :
Similar Posts