< Back
Kerala
പകര്‍ച്ചപ്പനി തടയാന്‍ സംസ്ഥാന വ്യാപകമായി ശുചീകരണയജ്ഞം നടത്താന്‍ തീരുമാനംKerala
പകര്‍ച്ചപ്പനി തടയാന്‍ സംസ്ഥാന വ്യാപകമായി ശുചീകരണയജ്ഞം നടത്താന്‍ തീരുമാനം
|7 May 2018 1:40 AM IST
പനി ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കും
പകര്‍ച്ചപ്പനി തടയാന്‍ സംസ്ഥാന വ്യാപകമായി ശുചീകരണയജ്ഞം നടത്താൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഈ മാസം 27,28,29 തിയതികളിലായിരിക്കും ശുചീകരണയജ്ഞം. പനി പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വെളളിയാഴ്ച സർവകക്ഷിയോഗം വിളിക്കും.
സംസ്ഥാനത്ത് പനിമരണം വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയോഗം ഇക്കാര്യം ചർച്ച ചെയ്തത്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വന്നതായി യോഗം വിലയിരുത്തി. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവർത്തനവും ബോധവൽക്കരണവും നടത്തും. പനി ബാധിത മേഖലകളെ മൂന്നായി തിരിച്ചായിരിക്കും പ്രതിരോധ പ്രവർത്തനം.ആശുപത്രികളിൽ കിടത്തി ചികിത്സക്കുളള സൌകര്യം വർദ്ധിപ്പിക്കും. ജനങ്ങൾ കൂടുതലുളളിടത്ത് മൊബൈൽ ക്ലിനിക്കുകൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.