< Back
Kerala
ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലും മണലൂരിലും സി പി ഐ ഹർത്താൽചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലും മണലൂരിലും സി പി ഐ ഹർത്താൽ
Kerala

ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലും മണലൂരിലും സി പി ഐ ഹർത്താൽ

Subin
|
6 May 2018 9:54 PM IST

തൃശൂർ ചാവക്കാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച എഐവൈഎഫ് പ്രവർത്തർക്ക് നേരെയുണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

തൃശൂർ ചാവക്കാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച എഐവൈഎഫ് പ്രവർത്തർക്ക് നേരെയുണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ച് ഇന്ന് ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലും മണലൂരിലും സി പി ഐ ഹർത്താൽ .രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.

വാഹനങ്ങളെയും അവശ്യ സേവനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ടാണിശേരിയിൽ നടക്കുന്ന ഉപജില്ലാ കലോൽസവത്തേയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അകാരണമായി വിദ്യാർത്ഥികളെ പോലീസ് മർദ്ധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാമ്പറമ്പിൽ അടക്കം 12 പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.

Related Tags :
Similar Posts