< Back
Kerala
കുന്ദമംഗലത്ത് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ച് കവിയൂര്‍ പൊന്നമ്മKerala
കുന്ദമംഗലത്ത് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ച് കവിയൂര്‍ പൊന്നമ്മ
|7 May 2018 2:22 AM IST
സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് കവിയൂര്‍ പൊന്നമ്മയെ ബിജെപി പ്രചാരണത്തിനെത്തിച്ചത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് സിനിമാതാരത്തെ ഇറക്കി വോട്ട് പിടിക്കാന്‍ ബി ജെപി. കവിയൂര്‍ പൊന്നമ്മയാണ് ബിജെപി സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന് വേണ്ടി പ്രചാരണത്തിനെത്തിയത്.
സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് കവിയൂര്‍ പൊന്നമ്മയെ ബിജെപി പ്രചാരണത്തിനെത്തിച്ചത്. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെ സിനിമയിലെ അമ്മ ശൈലിയില്‍ പ്രസംഗം. ഇനി സ്ഥാനാര്‍ത്ഥിയെ പറ്റി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കറിയാത്ത ഒരു കാര്യം.
കോഴിക്കോട് ജില്ലയില്‍ ബിജെപി ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലമാണ് കുന്ദമംഗലം. പ്രചാരണരംഗത്ത്. മുന്നേറി പരമാവധി വോട്ട് പെട്ടിയിലാക്കുന്നുളള നീക്കത്തിലാണ് ബിജെപി..