< Back
Kerala
കലാഭവന്‍ മണിയുടെ മരണകാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്കലാഭവന്‍ മണിയുടെ മരണകാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്
Kerala

കലാഭവന്‍ മണിയുടെ മരണകാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്

Subin
|
7 May 2018 5:02 PM IST

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് പൊലീസ് റിപ്പോര്‍ട്ട്. 

കലാഭവന്‍ മണിയുടെ മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലാഭവന്‍ മണിയുടേത് ആത്മഹത്യയോ കൊലപാതകമോ സ്വാഭാവികമരണമോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ആറ് സഹായികളെ നുണപരിശോധനക്ക് വിധേയമക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിടുന്നതിന് സര്‍ക്കാര്‍ വിഞ്ജാപനം പുറത്തിറക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Tags :
Similar Posts