< Back
Kerala
Kerala

നാല് വരിപ്പാതക്കെതിരെ മാതൃകാ ആറ് വരിപ്പാത നിര്‍മ്മിച്ച് സോളിഡാരിറ്റി പ്രതിഷേധം

Jaisy
|
8 May 2018 5:07 AM IST

30 മീറ്ററില്‍ കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് നിര്‍മ്മിച്ച മാതൃകാ ആറ് വരിപ്പാത ദേശീയപാതാ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്നംപളളി ഉദ്ഘാടനം ചെയ്തു.

നാല് വരിപ്പാതക്കായി 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാതൃകാ ആറ് വരിപ്പാത നിര്‍മ്മിച്ച് കണ്ണൂരില്‍ സോളിഡാരിറ്റിയുടെ പ്രതിക്ഷേധം. 30 മീറ്ററില്‍ കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് നിര്‍മ്മിച്ച മാതൃകാ ആറ് വരിപ്പാത ദേശീയപാതാ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്നംപളളി ഉദ്ഘാടനം ചെയ്തു.ഡോ.ഡി സുരേന്ദ്രനാഥ്,പോള്‍ ടി സാമുവല്‍,എന്‍.സുബ്രഹ്മണ്യന്‍,കെ.ഇല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

Similar Posts