< Back
Kerala
എടിഎം സുരക്ഷ സംബന്ധിച്ച് റിസര്‍വ് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് ഡിജിപിKerala
എടിഎം സുരക്ഷ സംബന്ധിച്ച് റിസര്‍വ് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് ഡിജിപി
|7 May 2018 6:07 AM IST
പ്രതിയെ ചോദ്യം ചെയ്തതില്‍ നിര്‍ണായകമായ മൊഴികളുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം എടിഎം കവര്‍ച്ചക്കേസില്‍ നാളെ തെളിവെടുപ്പ് നടത്തും. പൊലീസ് കസ്റ്റഡിയിലുള്ള ഗബ്രിയേലിനെ കവര്‍ച്ച നടത്തിയ എടിഎം കൌണ്ടറുകളിലും താമസിച്ച ഹോട്ടലുകളിലും കൊണ്ടുപോയാകും തെളിവെടുപ്പ് നടത്തുക. കോടതി ഇന്നലെ പ്രതിയെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല മൊഴികളും പൊലീസിന് ലഭിച്ചിരുന്നു.
എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എടിഎമ്മുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.