< Back
Kerala
കനകക്കുന്നില്‍ ദേശീയ പതാക ഉയര്‍ത്താത്തത് അപമാനകരമെന്ന് ശശി തരൂര്‍കനകക്കുന്നില്‍ ദേശീയ പതാക ഉയര്‍ത്താത്തത് അപമാനകരമെന്ന് ശശി തരൂര്‍
Kerala

കനകക്കുന്നില്‍ ദേശീയ പതാക ഉയര്‍ത്താത്തത് അപമാനകരമെന്ന് ശശി തരൂര്‍

Jaisy
|
7 May 2018 5:16 PM IST

2013 ജനുവരി 26നാണ് എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കൊടിമരം ഉദ്ഘാടനം ചെയ്തത്

കനകക്കുന്നിലെ ഉയരം കൂടിയ അലങ്കാര കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താത്തത് അപമാനകരമെന്ന് ശശി തരൂര്‍ എം പി. 2013 ജനുവരി 26നാണ് എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കൊടിമരം ഉദ്ഘാടനം ചെയ്തത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കൊടിമരത്തില്‍ നേരത്തെ ദേശീയപതാക കെട്ടാറുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താത്ത ടൂറിസം വകുപ്പിന്റെ നടപടി മാന്യതക്ക് നിരക്കാത്ത നടപടിയാണെന്നും ശശിതരൂര്‍ എം.പി കൂട്ടിച്ചേര്‍ത്തു.

Similar Posts