< Back
Kerala
മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് തെരുവുനായയുടെ കടിയേറ്റുമലപ്പുറത്ത് പിഞ്ചുകുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു
Kerala

മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Khasida
|
7 May 2018 5:05 PM IST

മലപ്പുറം ചെമ്മംകടവില്‍ 11 മാസം പ്രായമായ കുട്ടിയെ തെരുവ് നായ കടിച്ചു.

പിഞ്ചുകുഞ്ഞിനെ വീടിനകത്തു കയറി തെരുവുനായ കടിച്ചു.മലപ്പുറം ചെമ്മങ്കടവ് സ്വദേശി മുഹമ്മദ് റിയാദിന്‍റെ മകള്‍ ഇഷയെയാണ് നായകടിച്ചത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്

വീടിന്‍റെ ഡെയ്നിങ്ങ് ഹാളിലായിരുന്നു 11മാസംപ്രായം ഉളള കുട്ടിയും സഹോദരനും ഉണ്ടായിരുന്നത്. വീടിന്റെ അടുക്കള വാതില്‍ വഴിയാണ് നായ അകത്തുകടന്നത്. കുട്ടിയുടെ മാതാവ് കസേര കൊണ്ട് നായയെ അടിച്ചോടിക്കുകയായിരുന്നു.

നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്ത് സാരമായി പരിക്കേറ്റു. തലയില്‍ നായയുടെ പല്ല് ആഴത്തില്‍ ഇറങ്ങി. കൈക്കും പരിക്കേറ്റു. ഉടന്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വാക്സിന്‍ ഇല്ലാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കെണ്ടുപോയി. വാക്സിന്‍ നല്‍കിയ ശേഷം കുട്ടിയെ വീട്ടിലെത്തിച്ചു.

വീടിനകത്തുളള കുട്ടിയെ നായകടിച്ചതില്‍ ഭയന്നിരിക്കുകയാണ് ഈ നാട് മുഴുവന്‍.

Related Tags :
Similar Posts