< Back
Kerala
അധ്യാപകരാല്‍ സമ്പന്നം പിണറായി മന്ത്രിസഭഅധ്യാപകരാല്‍ സമ്പന്നം പിണറായി മന്ത്രിസഭ
Kerala

അധ്യാപകരാല്‍ സമ്പന്നം പിണറായി മന്ത്രിസഭ

Sithara
|
8 May 2018 12:06 AM IST

മന്ത്രിസഭയിലെ നാല് പേര്‍ അധ്യാപകര്‍ കൂടിയാണ്

അധ്യാപകരാല്‍ സമ്പന്നമാണ് പിണറായി മന്ത്രിസഭ. മന്ത്രിസഭയിലെ നാല് പേര്‍ അധ്യാപകര്‍ കൂടിയാണ്. തിരക്കേറിയ രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും ആയിരിക്കുമ്പോഴും അധ്യാപകരുടേതായ ശൈലിയും ഗുണങ്ങളും ഇവര്‍ ഉപേക്ഷിക്കുന്നില്ല.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ പ്രസംഗവും ക്ലാസും തമ്മില്‍ വ്യത്യാസമില്ല. ഒരു ചൂരലിന്റെ കുറവുണ്ടെന്നേയുള്ളൂ. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഏറെക്കാലം രസതന്ത്ര അധ്യാപകനായിരുന്നു രവീന്ദ്രനാഥ്. എത്ര ചൊല്ലിക്കൊടുത്താലും ഒന്നും തലയില്‍ കയറാത്ത വിദ്യാഭ്യാസ വകുപ്പിനെ ശരിയാക്കാന്‍ തൊണ്ടയിലെ വെള്ളം വറ്റിക്കുകയാണ് ഇപ്പോള്‍. മട്ടന്നൂര്‍ ശിവപുരം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പഴയ ടീച്ചറാണ് നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ. തദ്ദേശ വകുപ്പ് മന്ത്രി കെ ടി ജലീല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ചരിത്രാധ്യാപകനാണ്. വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോഴും ക്ലാസുകളെടുക്കാറുണ്ട് തോമസ് ഐസക്.

Related Tags :
Similar Posts