< Back
Kerala
Kerala

മത്സരാവേശത്തില്‍ എംഎം മണി ഉടുമ്പന്‍ചോലയില്‍ പ്രചരണം തുടങ്ങി

admin
|
8 May 2018 4:56 AM IST

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അദേഹം ആരംഭിച്ചു

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം എം.എം മണി വീണ്ടും ഉടുമ്പന്‍ ചോലയില്‍ മത്സരിക്കാനെത്തുമ്പോള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മണി ആശാനും ആവേശത്തിലാണ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അദേഹം ആരംഭിച്ചു.

വണ്‍ ടു ത്രീ...ഫോട്ടോഗ്രാഫര്‍ പോസ് പറഞ്ഞു. മണിയാശാന്റെ ഭാഷ തന്നെ ഉപയോഗിച്ചത് കൊണ്ടാണോയെന്നറിയില്ല. മുഖത്ത് സ്മൈല്‍ വന്നില്ല. ഒന്നു ചിരിച്ചു കാണാനായി പഠിച്ച പണി പതിനെട്ടും നോക്കി പാവം ക്യാമാറാമാന്‍. ചിരിച്ചില്ലെങ്കിലും ഹൈറേഞ്ചിലെ വിപ്ലവ വീര്യം ഒന്നടങ്ങി നില്‍ക്കുന്നത് ആദ്യമായി കണ്ട പ്രവര്‍ത്തകരില്‍ ചിലരുടെ മുഖത്ത് അടങ്ങാത്ത കൌതുകം ചിരിച്ചില്ലെങ്കിലും ഉടുമ്പന്‍ചോല തന്നെ കൈവിടില്ലെന്ന് മണിയാശാന് അറിയാം. പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പെ തന്നെ മണിയാശാന്‍ ഉടുമ്പന്‍ ചോലയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് അതാണ് പാര്‍ട്ടിക്കകത്തെ മണിയാശാന്റെ പവര്‍. അല്ല സഖാവേ പഴയപ്രസംഗങ്ങളെങ്ങാന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിഞ്ഞു കൊത്തുമോയെന്നായി റിപ്പോര്‍ട്ടറുടെ ചോദ്യം. ഇതിനിടെ എപ്പോഴോ മണിയാശാന്‍ ഒന്നു ചിരിച്ചു കണ്ടു കിട്ടിയ അവസരം ഫോട്ടോഗ്രാഫര്‍ നഷ്ടപ്പെടുത്തിയുമില്ല.

Similar Posts