< Back
Kerala
Kerala

സംസ്ഥാന ബജറ്റ് കേന്ദ്ര ബജറ്റിന് ശേഷം മതിയെന്ന് ധനവകുപ്പ്

Subin
|
7 May 2018 6:05 AM IST

നോട്ട് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല...

സംസ്ഥാന ബജററ് ജനുവരിയില്‍ ഉണ്ടാകില്ല. നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഫെബ്രവരി അവസാനമോ, മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുക. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി അറിയിച്ചു.

നോട്ട് അസാധുവാക്കിയതിലൂടെ സംസ്ഥാനം രൂക്ഷമായ നോട്ട് പ്രതിസന്ധി നേരിടുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരിയിലെ വരവും ചെലവും പഠിച്ചശേഷം ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന് ധനകാര്യ സെക്രട്ടറി കെഎം എബ്രഹാം റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര ബജറ്റിന് ശേഷം സംസ്ഥാന ബജറ്റ് അവതരിപ്പുക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണം നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നോട്ട് പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചുവെന്നും റവന്യൂവരുമാനത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും ധനകാര്യസെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിസര്‍വ് ബാങ്ക് അധികൃതരുമായുളള കൂടിക്കാഴ്ചക്ക് ശേഷമാണ് കെ എം എബ്രഹാം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. അതേ സമയം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

Related Tags :
Similar Posts