< Back
Kerala
കേരളം കലയോടും സംസ്കാരത്തോടും മതേതര സമീപനം പുലര്‍ത്തുന്ന നാട്: പ്രണബ് മുഖര്‍ജികേരളം കലയോടും സംസ്കാരത്തോടും മതേതര സമീപനം പുലര്‍ത്തുന്ന നാട്: പ്രണബ് മുഖര്‍ജി
Kerala

കേരളം കലയോടും സംസ്കാരത്തോടും മതേതര സമീപനം പുലര്‍ത്തുന്ന നാട്: പ്രണബ് മുഖര്‍ജി

Trainee
|
7 May 2018 6:34 PM IST

കൊച്ചിയിലെ മുസിരിസ് ബിനാലെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും രാഷ്ട്രപതി പറഞ്ഞു. കൊച്ചി കബ്രാള്‍ യാഡില്‍ നടന്ന ബിനാലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കലയോടും സംസ്കാരത്തോടും മതേതര സമീപനം പുലര്‍ത്തുന്ന നാടാണ് കേരളമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കൊച്ചിയിലെ മുസിരിസ് ബിനാലെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും രാഷ്ട്രപതി പറഞ്ഞു. കൊച്ചി കബ്രാള്‍ യാഡില്‍ നടന്ന അഡ്വ.കെഎസ് രാജാമണി അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യൂനിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശയം തുറന്നു പറയാനുള്ള അവസരം ഉണ്ടാകണമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. സ്വതന്ത്ര ആശയങ്ങള്‍ തുറന്നു പറയുന്പോള്‍ ക്യാംപസുകളില്‍ അസ്വസ്ഥത വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍വാളിലെത്തിയ രാഷ്ട്രപതി ബിനാലെ സന്ദര്‍ശിച്ചു.

Similar Posts