< Back
Kerala
ചൂട് കൂടിയതോടെ പാലുല്‍പാദനം കുറയുന്നുചൂട് കൂടിയതോടെ പാലുല്‍പാദനം കുറയുന്നു
Kerala

ചൂട് കൂടിയതോടെ പാലുല്‍പാദനം കുറയുന്നു

Subin
|
7 May 2018 9:30 PM IST

അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ശരീര താപനില ഉയര്‍ന്ന് നിര്‍ജലീകരണം ഉണ്ടാവും, ഇതുമൂലം പാലിന് കട്ടി കൂടുകയും അളവ് കുറയുകയും ചെയ്യും.

കടുത്ത ചൂടും വരള്‍ച്ചയും മൂലം സംസ്ഥാനത്ത് പാലുല്‍പാദനം കുറയുന്നു. വിദേശ ജനുസ്സില്‍ പെട്ട സങ്കരം ഇനം കന്നുകാലികള്‍ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറഞ്ഞതും പച്ചപ്പുല്ല് ഇല്ലാതായതുമാണ് പാലുല്‍പാദനം കുറയാന്‍ കാരണം. പാലുല്‍പാദന വര്‍ധനവ് ലക്ഷ്യം വെച്ച് ക്ഷീരവികസന വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതോടെ താളം തെറ്റി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ഷീര സംഘങ്ങള്‍ മുഖേന സര്‍ക്കാര്‍ സമാഹരിച്ചത് 59,88,08,001 ലിറ്റര്‍ പാലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദശാംശം 05 ശതമാനം കൂടുതല്‍. എന്നാല്‍ പാലുല്‍പാദന വര്‍ധനവ് ലക്ഷ്യം വെച്ച് ക്ഷീര വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ നോക്കുമ്പോള്‍ പ്രതീക്ഷിത ലാഭം പാലുല്‍പാദനത്തിലുണ്ടായിട്ടില്ല. പച്ചപ്പുല്ല് ക്ഷാമം കണക്കിലെടുത്ത് ക്ഷീര വികസന വകുപ്പ് വൈക്കോലുള്‍പ്പെടെയുള്ള തീറ്റ സൗജന്യ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരുന്നു.

അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ശരീര താപനില ഉയര്‍ന്ന് നിര്‍ജലീകരണം ഉണ്ടാവും, ഇതുമൂലം പാലിന് കട്ടി കൂടുകയും അളവ് കുറയുകയും ചെയ്യും. രണ്ട് വര്‍ഷത്തിനുള്ളില്‍ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തമാകുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം കൂടിയാണ് വരള്‍ച്ചയില്‍ തട്ടി പൊലിയുന്നത്.

Related Tags :
Similar Posts