< Back
Kerala
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയേക്കുംKerala
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയേക്കും
|7 May 2018 11:06 AM IST
റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ നടപടി നിര്‍ദേശവും ഉണ്ടാകുമെന്നാണ് സൂചന
മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയേക്കും. റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ നടപടി നിര്‍ദേശവും ഉണ്ടാകുമെന്നാണ് സൂചന. ലേക്ക്പാലസ് റിസോര്‍ട്ടിലും, മാര്‍ത്താണ്ഡം കായലിലും അടക്കം കയ്യേറ്റവും നിയമലംഘനവും നടത്തിയെന്നാണ് ആലപ്പുഴ ജില്ല കലക്ടര്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചാല്‍ അത് കോടതിഅലക്ഷ്യമാകുമെന്ന് കാട്ടി തോമസ്ചാണ്ടി റവന്യൂ സെക്രട്ടറിക്ക് നല്‍കിയ കത്ത് കൂടി പരിഗണിച്ചാകും റവന്യൂമന്ത്രി തുടര്‍നടപടികള്‍ സ്വീകരിക്കുക.