< Back
Kerala
രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങിരമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി
Kerala

രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി

admin
|
8 May 2018 3:13 AM IST

പരിപാടിക്ക് ശേഷം ലിഫ്റ്റ് ഉപയോഗിക്കാതെയാണ് രമേശ് ചെന്നിത്തല പുറത്തിറങ്ങിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അനുമോദനചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്സ് എത്തിയ ശേഷം ലിഫിറ്റിന്റെ വാതില്‍ ഇളക്കി പൂട്ട് പൊളിച്ചാണ് പ്രതിപക്ഷനേതാവിനെ പുറത്തെത്തിച്ചത്.

കസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാസര്‍കോട് എത്തിയത്. ജില്ലാ സഹകരണ ബാങ്കിന്റെ മൂന്നാം നിലയിലായിരുന്നു അനുമോദന ചടങ്ങ്. പ്രതിപക്ഷ നേതാവ് ലിഫ്റ്റില്‍ കയറിയ ഉടന്‍ വൈദ്യുതി ബന്ധം നിലച്ചു. പിന്നീട് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ലഭ്യമാക്കിയെങ്കിലും ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല. അപ്പോഴേക്കും 10 മിനിറ്റ് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഫയര്‍ഫോസിനെ വിവരം അറിയിച്ചു. അവരെത്തിയ ശേഷം ലിഫ്റ്റില്‍ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തി. പിന്നീട് ലിഫ്റ്റിന്റെ വാതില്‍ ഇളക്കി പൂട്ട് പൊളിച്ച് പ്രതിപക്ഷ നേതാവിനെ പുറത്തെത്തിച്ചു. അപ്പോഴേക്കും പ്രതിപക്ഷ നേതാവ് ലിഫ്റ്റില്‍ കുടുങ്ങി അരമണിക്കൂര്‍ കഴിഞ്ഞിരുന്നു. പരിപാടിക്ക് ശേഷം ലിഫ്റ്റ് ഉപയോഗിക്കാതെയാണ് രമേശ് ചെന്നിത്തല പുറത്തിറങ്ങിയത്.

Related Tags :
Similar Posts