< Back
Kerala
ജിഷ വധക്കേസില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് പറയാനുള്ളത്...ജിഷ വധക്കേസില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് പറയാനുള്ളത്...
Kerala

ജിഷ വധക്കേസില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് പറയാനുള്ളത്...

admin
|
8 May 2018 2:21 AM IST

ജിഷ വധവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന കാര്യങ്ങളും ഇതിനെതിരായി സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങളും പൂര്‍ണാര്‍ഥത്തില്‍ ശരിയാവണമെന്നില്ലെന്ന് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു.

ജിഷ വധവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന കാര്യങ്ങളും ഇതിനെതിരായി സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങളും പൂര്‍ണാര്‍ഥത്തില്‍ ശരിയാവണമെന്നില്ലെന്ന് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു. ദാരുണമായ ഈ സംഭവം തന്റെ ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഷയുടെ കൊലപാതകം കോണ്‍ഗ്രസ് ഒരിക്കലും തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കിയിട്ടില്ലെന്ന് പറഞ്ഞ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി തന്റെ മണ്ഡലത്തില്‍ നടന്ന ഈ സംഭവത്തോടെ തനിക്ക് അയ്യായിരത്തോളം വോട്ട് കുറയാനാണ് ഇടയാക്കിയതെന്ന് പറഞ്ഞു
കേസില്‍ അറസ്റ്റിലായ അന്യ സംസ്ഥാനക്കാരനെക്കുറിച്ച് പൊലീസ് പറയുന്നതിന് വിപരീതമായ വാദഗതികളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുത്തേണ്ടത് അന്വേഷണസംഘമാണെന്നും അവരത് ചെയ്യുമെന്നും എംഎല്‍എ. കനാല്‍ പുറമ്പോക്കില്‍ നല്ലൊരു കൂരപോലുമില്ലാതെ കഴിഞ്ഞ ജിഷയുടെ അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാവരുത് . അതിനാല്‍ തന്റെ മണ്ഡലത്തില്‍ വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരുവര്‍ഷത്തിനകം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും അതിനായി ഒരു കോടി രൂപ ഖത്തര്‍ പ്രവാസികളായ പെരുമ്പാവൂരുകാര്‍ വാഗ്ദാനം ചെയ്തതായും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Similar Posts