< Back
Kerala
എം കെ ദാമോദരന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെ: സുധീരന്‍Kerala
എം കെ ദാമോദരന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെ: സുധീരന്‍
|7 May 2018 11:24 PM IST
സംസ്ഥാന താത്പര്യത്തെക്കാളും ഈ സര്‍ക്കാര്‍ വിലമതിക്കുന്നത് മാര്‍ട്ടിന്റെ താത്പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമാണെന്നത് വിചിത്രമാണെന്ന് വി എം സുധീരന്‍
എതിര്‍പ്പുകളെയും വിമര്‍ശങ്ങളെയും അവഗണിച്ചുകൊണ്ട് അഡ്വ എം കെ ദാമോദരന്‍ മാര്‍ട്ടിനായി വീണ്ടും ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയെന്ന് വ്യക്തമായിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സംസ്ഥാന താത്പര്യത്തെക്കാളും ജനാഭിപ്രായങ്ങളെക്കാളും ഈ സര്‍ക്കാര്‍ വിലമതിക്കുന്നത് സാന്റിയാഗോ മാര്‍ട്ടിന്റെ താത്പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമാണെന്നത് ഏറെ വിചിത്രമാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുകളിലെ പൊളളത്തരമാണ് ഇതിലൂടെ പ്രകടമായിരിക്കുന്നതെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.