< Back
Kerala
ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്‍റെ കസ്റ്റഡി കാലാവധി പത്ത് ദിവസം നീട്ടിജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്‍റെ കസ്റ്റഡി കാലാവധി പത്ത് ദിവസം നീട്ടി
Kerala

ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്‍റെ കസ്റ്റഡി കാലാവധി പത്ത് ദിവസം നീട്ടി

Khasida
|
8 May 2018 2:55 PM IST

അമീറുല്‍ ഇസ്‌ലാമിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി

ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്‍റെ കസ്റ്റഡി കാലാവധി അടുത്തമാസം 10 വരെ നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ഭാര്യയോടും മറ്റ് ബന്ധുക്കളോടും ടെലിഫോണില്‍ സംസാരിക്കാനുള്ള അനുവാദം നല്‍കണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു. അതിനിടെ കോടതി നടപടികള്‍ക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ലഹരിവസ്തു കൈമാറാന്‍ ശ്രമിച്ച പെരുമ്പാവൂര്‍ സ്വദേശി സുനിയെ പൊലീസ് കയ്യോടെ പിടികൂടി. ഡപ്പയില്‍ നിറച്ചായിരുന്നു കോടതിക്ക് അകത്ത് വെച്ച് ഇയാള്‍ ലഹരിവസ്തു കൈമാറാന്‍ ശ്രമിച്ചത്.

Similar Posts