< Back
Kerala
Kerala
ടെക്നോ പാര്‍ക്കില്‍ വാഹനത്തിനടിയില്‍പ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
|8 May 2018 7:56 PM IST
തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ യുവതി വാഹനത്തിനടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ യുവതി വാഹനത്തിനടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ദിവസമാണ് ടെക്നോ പാര്‍ക്കിന്‍റെ കവാടത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവതിയെ കാര്‍ ഇടിച്ചത്. അപകടത്തിന് ശേഷവും കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ബൈക്ക് യാത്രക്കാരി കാറിനടയില്‍പ്പെട്ടു. സുരക്ഷാ ജീവനക്കാരെത്തി കാര്‍ തടഞ്ഞുനിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.