< Back
Kerala
വംശനാശ ഭീഷണിക്കെതിരായ സന്ദേശവുമായി ഒരു ചിത്ര പ്രദര്‍ശനംവംശനാശ ഭീഷണിക്കെതിരായ സന്ദേശവുമായി ഒരു ചിത്ര പ്രദര്‍ശനം
Kerala

വംശനാശ ഭീഷണിക്കെതിരായ സന്ദേശവുമായി ഒരു ചിത്ര പ്രദര്‍ശനം

Jaisy
|
8 May 2018 10:57 PM IST

വയനാട് കല്‍പറ്റയിലെ എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുന്നത്

ജീവജാലങ്ങളുടെ വംശനാശ ഭീഷണിക്കെതിരായ സന്ദേശവുമായി ഒരു ചിത്ര പ്രദര്‍ശനം. സഞ്ചാരി പ്രാവിന്റെ ഓര്‍മയ്ക്ക് എന്നു പേരിട്ട പ്രദര്‍ശനം വയനാട് കല്‍പറ്റയിലെ എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുന്നത്. പ്രദര്‍ശനം സെപ്തംബര്‍ ഒന്നിന് സമാപിയ്ക്കും.

ഭൂമിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള പക്ഷിയായിരുന്നു സഞ്ചാരി പ്രാവുകള്‍. എന്നാല്‍, അന്‍പതു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ഇവ അപ്രത്യക്ഷമായി. ഭൂമിയിലെ ഓരോ ജീവജാലങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്. പ്രകൃതിയ്ക്കു മേലുള്ള മനുഷ്യന്റെ കടന്നു കയറ്റമാണ് ഇതിനു കാരണം. ജീവജാലങ്ങളെ സംരക്ഷിയ്ക്കുകയെന്ന സന്ദേശമുയര്‍ത്തിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും നടത്തും. പ്രദര്‍ശനം പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ.കെ.ജി. രഘു ഉദ്ഘാടനം ചെയ്തു. വംശനാശം സംഭവിച്ച പക്ഷികളുടെ ഛായാചിത്രങ്ങളും മുപ്പതോളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ വിവിധ പക്ഷികളുടെ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്.

Similar Posts